തിരൂരങ്ങാടി: വിവാഹ വാഗ്ദാനം നൽകി 42കാരിയെ പീഡിപ്പിച്ച കേസിൽ 26കാരനായ ചേലേമ്പ്ര സ്വദേശി ഷുഹൈബിനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹ വാഗ്ദാനം നല്കി മൂന്നിയൂരിലെ പാലക്കലില്‍ വെച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായി പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. മൂന്ന് വർഷത്തോളമായി ഇവരുമായി പ്രണയത്തിലായിരുന്ന യുവാവ് നാലു മാസം മുൻപ് മൂന്നിയൂർ-പാലക്കലിലെ വാടക കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ഫറോക്ക് സ്വദേശിനിയായ സ്ത്രീ തിരൂരങ്ങാടി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.



0 Comments