Flash News

6/recent/ticker-posts

തിരൂരങ്ങാടി സ്വദേശി ടി.ടി. അബ്ദുറഷീദ് സാഹിബ് നിര്യാതനായി

Views
തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശി ടി.ടി. അബ്ദുറഷീദ് സാഹിബ് നിര്യാതനായി. തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി, സംഗമം അയൽക്കൂട്ടം പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

ഉപഭോക്തൃ അവകാശ സംരക്ഷണം, സാമൂഹിക സേവനം, പൊതുനന്മ തുടങ്ങിയ മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന അബ്ദുറഷീദ് സാഹിബ്സഹജീവികളോടുള്ള സൗഹൃദവും സേവന മനോഭാവവും കൊണ്ട് ശ്രദ്ധേയനായിരുന്നു.

ഭാര്യ: ആമിന കോഴിക്കൽ.
മക്കൾ: ഷഹനാസ് (എസ്.എൻ.എം ഹയർ സെക്കൻഡറി, പരപ്പനങ്ങാടി), റിസ്വാന (തിരൂർ–മുത്തൂർ എ.എം.എൽ.പി സ്കൂൾ), ഷെയില (തൊട്ടശ്ശേരിയാറ), ശബാന (കളിയാട്ടുമുക്ക്), ഡോ. റിസ്‌വാൻ.
മരുമക്കൾ: മൊയ്‌ദീൻ ഷാ കോനാരി, റഫീഖ് മുഹമ്മദ് പൂവൻചേരി, സനിത്ത് പി.ഇ, ഫർഹാൻ വി.പി, സുമയ്യ തസ്‌നി (മേലങ്ങാടി).
സഹോദരങ്ങൾ: അബ്ദുൽ കരീം (പരേതൻ), മുഹമ്മദ് അലി, ശാഹുൽ ഹമീദ്, സൈനബ (പരേത), സുഹറാബി.
മയ്യിത്ത് നമസ്കാരം
മയ്യിത്ത് നമസ്കാരം വൈകിട്ട് 4.15ന് യതീംഖാന പള്ളിയിലും 4.30ന് മേലെച്ചിന ജുമാഅത്ത് പള്ളിയിലും നടക്കും.
ആമീൻ.റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്


Post a Comment

0 Comments