Views
റിയാദ് - കോവിഡ് കാരണം നിർത്തിവെച്ച വിമാനസർവീസുകൾ എപ്പോൾ തുടങ്ങണമെന്ന വിഷയം ബന്ധപ്പെട്ട വകുപ്പുകളും വിദഗ്ധരും വിശദമായി പരിശോധിച്ചുവരികയാണെന്നും ഉചിത സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി അറിയിച്ചു. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷക്ക് പോറലേൽക്കാത്ത വിധത്തിലായിരിക്കും അന്താരാഷ്ട്ര വിമാനസർവീസ് തുടങ്ങുക. നിർത്തിവെച്ച എല്ലാ വ്യാപാര, സേവന മേഖലകളും ആരോഗ്യമാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ച് തുറന്നിടാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments