വേങ്ങര: എൽഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ മുസ്‌ലിംലീഗ് പ്രവർത്തകൻ ആക്രമിച്ചതായി പരാതി.
വേങ്ങര ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് അരീക്കുളത്ത് മത്സരിക്കുന്ന എ.കെ. ഫൈസലിനെതിരേയായിരുന്നു അക്രമം. എൽഡിഎഫ് പ്രവർത്തകർ സ്ലിപ്പ് വിതരണംചെയ്യുന്നതിനിടെയാണ് നിലവിലെ 11-ാം വാർഡ് മെമ്പറായ എ.കെ. സലീം അക്രമിച്ചതെന്നാണ് ആരോപണം. എന്നാൽ ഇത് കുടുംബവഴക്കായിരുന്നെന്നും ഒരേവീട്ടിൽ ഇരുവരും സ്ലിപ്പ് വിതരണത്തിനെത്തിയപ്പോഴുണ്ടായ വാക്കുതർക്കമാണെന്നും ഇതിനു മുൻപും ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിന് പ്രചാരണ വിഷയമാക്കേണ്ടതില്ലെന്നും എ.കെ. സലീം പറഞ്ഞു. പരാതി കിട്ടിയിട്ടുണ്ടെന്നും രണ്ടുപേരും സമാന കുറ്റകൃത്യമാണ് ചെയ്തതെന്നും ഇരുവരുടെയും മൊഴിയെടുക്കുകയാണെന്നും വേങ്ങര എസ്എച്ച്ഒ സി.ഐ. അമീർ അലി അറിയിച്ചു.


0 Comments