Flash News

6/recent/ticker-posts

തിരുവന്തപുരത്ത് വോട്ടു ചെയ്യുന്നത് ഇടതുപക്ഷ സ്ഥാനാർഥിക്ക്, ലൈറ്റ് തെളിയുന്നത് ​ബിജെപി സ്ഥാനാർഥിയുടെ, പോളിങ് നിർത്തി വെച്ചു

Views
                                      

തിരുവന്തപുരം: വോട്ടു ചെയ്യുന്നത് ഇടതുപക്ഷ സ്ഥാനാർഥിക്ക്, എന്നാൽ ലൈറ്റ് തെളിയുന്നത് ​ബിജെപി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെ. കേരളത്തിൽ ഒന്നാംഘട്ട പോളിങ് നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് മുതിയാവിള വാർഡ് സെന്റ് ആൽബർട്ട് എൽ.പി സ്കൂളിലെ ബൂത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്.

ജില്ലാപഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാർഥിക്ക് വോട്ടുചെയ്യുമ്പോൾ ലൈറ്റ് തെളിഞ്ഞത് ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയായിരുന്നു. ഇടതുപക്ഷ പ്രവർത്തകർ പോളിങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പോളിങ് നിർത്തി വെച്ചു.ശേഷം സ്ഥാനാർഥി ബൂത്ത് ഏജന്റ് സി. സുരേഷ് പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകുകയും ചെയ്തു. നിലവിൽ എത്ര വോട്ടുകൾ ചെയ്തുവെന്നും പരിഹരിക്കാൻ എന്തുനടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കണമെന്ന് ഇടതു പക്ഷം ആവശ്യപ്പെട്ടു.



Post a Comment

0 Comments