Flash News

6/recent/ticker-posts

മുസ്ലിം ലീഗ് വനിതാ സ്ഥാനാർത്ഥിയെ കാണാനില്ല, പോലീസിൽ പരാതി

Views

വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിയിരിക്കെ സ്ഥാനാർത്ഥിയെ കാണാനില്ല. കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ടിപി അർവയെയാണ് കാണാതായത്. തങ്ങളുടെ സ്ഥാനാർഥിയെ സിപിഎം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. അതേസമയം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ലീഗ് നേതൃത്വം പറഞ്ഞു. 

പത്രിക സമർപ്പണം മുതൽ പ്രചരണ രംഗത്ത് സജീവമായിരുന്ന അർവയെ ആറാം തീയതി മുതലാണ് കാണാതായത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചില്ലെങ്കിലും ലഭ്യമല്ല. ശക്തമായ പോരാട്ടം നടക്കുന്ന വാർഡുകളിൽ ഒന്നാണിത്. നാമനിർദേശ പത്രിക സമർപ്പിച്ച ദിവസം  മുതൽ തങ്ങളുടെ സ്ഥാനാർത്ഥികളെ പിൻവലിക്കാൻ സിപിഎം പല കുതന്ത്രങ്ങളും  പയറ്റിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ സിപിഎം ഹൈജാക്ക് ചെയ്തതാണെന്നും ലീഗ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. മകളെ കാണാതെ ആയെന്ന് ചൂണ്ടിക്കാട്ടി പോലീസിന് കുടുംബം പരാതി നൽകിയിട്ടുണ്ട്. 



Post a Comment

0 Comments