Flash News

6/recent/ticker-posts

തിരുനാവായയിൽ അസാധാരണ 'പതമഴ'; ആശങ്ക വേണ്ടെന്ന് വിദഗ്ധർ

Views


​മലപ്പുറം: കടുത്ത വേനൽച്ചൂടിനിടെ തിരുനാവായയിൽ പെയ്ത മഴയ്‌ക്കൊപ്പം വെളുത്ത പത പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. താനൂർ കൈത്തക്കര, കുത്തുകല്ല് മേഖലകളിലാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ വേനൽമഴയ്‌ക്കൊപ്പം അസാധാരണമായി പത അടിഞ്ഞുകൂടിയത്. ടെറസുകളിൽ നിന്നും പഞ്ഞി വിതറിയതുപോലെ പത താഴേക്ക് ഒഴുകുകയായിരുന്നു.

​അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ രാസവസ്തുക്കളോ മഴവെള്ളവുമായി കലരുമ്പോഴോ, മരങ്ങളുടെ ഇലകളിൽ നിന്ന് മഴത്തുള്ളികൾ പതിക്കുമ്പോഴോ ഇത്തരം 'ഫോം റെയിൻ' (Foam Rain) ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇത് അപൂർവ്വമാണെങ്കിലും അമിതമായി ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.



Post a Comment

0 Comments