Flash News

6/recent/ticker-posts

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം: 12 പേർ കൊല്ലപ്പെട്ടു, 309 പേർക്ക് പരുക്ക്; മരിച്ചവരിൽ എട്ട് പ്രവാസികളും

Views


റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ ശക്തമായ മിസൈലാക്രമണം. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ നാല് സൗദി പൗരന്മാരും എട്ട് വിദേശ പ്രവാസികളും ഉൾപ്പെടുന്നുവെന്ന് സഖ്യസേന വക്താക്കൾ അറിയിച്ചു.

മരിച്ച പ്രവാസികളിൽ ബംഗ്ലാദേശ്, പലസ്തീൻ, അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. പരുക്കേറ്റ 309 പേരിൽ പലരുടെയും നില ഗുരുതരമാണെന്നും ഇവരെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ചിലരെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആക്രമണത്തെ തുടർന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും സൗദിയിലെ പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണിതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. റിയാദിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര സർവീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈൻസുകളുമായി ബന്ധപ്പെട്ട് സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.



Post a Comment

0 Comments