തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നു മറ്റു ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യതയും.
ഇന്ന്പ ത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
രണ്ടുദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് പോകാൻപാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.രണ്ടുദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നലെയും ഇന്നും മത്സ്യബന്ധനത്തിന് പോകാൻപാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.രണ്ട് ദിവസങ്ങളിലും കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
താനൂർ കൈത്തക്കര, കുത്ത് കല്ല് ഭാഗങ്ങളിൽ ശനിയാഴ്ച ഇന്നലെ ഉച്ചക്ക് 12.45 ന് പെയ്ത വേനൽമഴയിൽ പഞ്ഞിവിതറിയതുപോലെ പത കണ്ടതായി നാട്ടുകാർ പറയുന്നു. ടെറസ് വീടുകൾക്ക് മുകളിൽ നിന്നും താഴേക്കൊഴുകിയ വെള്ളത്തിലും പതയുണ്ടായിരുന്നത്രെ.
ഇത്രയും കാലമില്ലാതിരുന്ന ഈ അത്ഭുത പ്രതിഭാസം എന്താണെന്ന് മനസ്സിലാകാത്തതിൽ ജനത്തിന് ആശങ്കയുണ്ട്. മഴ മാറിനിലത്ത് വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമാവുകയും ചെയ്തെന്ന് ജനങ്ങൾ പറയുന്നു.


0 Comments