Flash News

6/recent/ticker-posts

തൃശ്ശൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ശക്തൻ സ്റ്റാൻഡിനു സമീപം സംഭവം​

Views


തൃശ്ശൂർ: ശക്തൻ സ്റ്റാൻഡിന് സമീപം യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ (പിതാവ്: അയൂബ്, മാതാവ്: ഹാജറ) ആണ് കൊല്ലപ്പെട്ടത്.

​ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബിവറേജസ് ഔട്ട്ലെറ്റിന് അടുത്തുവെച്ച് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. അമിതമായി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി നെടുപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​ഭാര്യ: ജെസ്സി (തൃശ്ശൂർ സ്വദേശി), മകൾ: തക്കുടു.



Post a Comment

0 Comments