തിരൂരങ്ങാടി : താലൂക്ക് ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് നഗരസഭയുടെ ഉറപ്പ്.മുന്നിലെ റോഡ് ഇന്റര്‍ലോക്ക് ചെയ്യും. ഒ.പി ലിസ്റ്റ് നേരത്തെ പ്രസിദ്ധീകരിക്കും.
ഒ.പി ടിക്കറ്റ് നിരക്ക് ₹10 ആയി വർധിപ്പിച്ച സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും അടിയന്തരമായി മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് നഗരസഭ അധികൃതർക്ക് നിവേദനം നൽകി.
രോഗികളുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അടിയന്തരമായി പരിഗണിക്കേണ്ട നിരവധി ആവശ്യങ്ങളാണ് യൂത്ത്‌ലീഗ് ഉന്നയിച്ചത്.
🔹 ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കുക
🔹 സുപ്രണ്ടിന്റെ ഒഴിവ് നികത്തുക
🔹 സീനിയർ ഡോക്ടർമാരുടെ സ്ഥലംമാറ്റം പുനഃപരിശോധിക്കുക
🔹 ഒ.പി ഡോക്ടർമാരുടെ ലിസ്റ്റ് നേരത്തെ പ്രസിദ്ധീകരിക്കുക
🔹 ഫാർമസിയിലെ വെയിറ്റിംഗ് ഏരിയയിലെ ചോർച്ച പരിഹരിക്കുക
🔹 ലാബിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മഴവെള്ളം ഒഴുകുന്നത് തടയുക
🔹 മരുന്ന് വാങ്ങുന്ന സ്ഥലത്ത് മഴയും വെയിലും ഏൽക്കാത്ത വിധം ഷീറ്റ് സ്ഥാപിക്കുക
🔹 മയ്യിത്ത് കുളിപ്പിക്കുന്ന സ്ഥലത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക
🔹 മെയിൻ ഗേറ്റിൽ നിന്നുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക
🔹 ഡയാലിസിസ്, ഓപ്പറേഷൻ ബ്ലോക്ക് ലിഫ്റ്റുകളുടെ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കുക
🔹 ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കുക
🔹 ഡയാലിസിസ് ബ്ലോക്ക്, ഐ.ഒ.ടി എന്നിവയുടെ നിർമാണം വേഗത്തിൽ ആരംഭിക്കുക
ആശുപത്രിയിലെത്തുന്ന സാധാരണക്കാരുടെ അവകാശമാണ് മികച്ച ചികിത്സയും മാന്യമായ സേവനവും അടിസ്ഥാന സൗകര്യങ്ങളും. ഒ.പി ഫീസ് വർധിപ്പിക്കുന്നതിനൊപ്പം ആശുപത്രിയുടെ സൗകര്യങ്ങളും സേവന നിലവാരവും ഉയർത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.
യൂത്ത്‌ലീഗ് ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എം. അബ്ദുറഹ്മാൻ കുട്ടി ഉറപ്പ് നൽകി.


0 Comments