Flash News

6/recent/ticker-posts

എടവണ്ണയിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീ മരണപ്പെട്ടു; മൂന്ന് പേർക്ക് പരിക്കേറ്റു

Views


എടവണ്ണ: കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. പള്ളിയിലേക്ക് നമസ്കാരത്തിനായി എത്തിയവർക്ക് നേരെയും ആക്രമണം ഉണ്ടായി. അപ്രതീക്ഷിത ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമയാണ് മരണപ്പെട്ടത്.

സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പി.ടി. മുഹമ്മദലി, കുനിയമണ്ണൻ ഹമീദ്, വി.പി. അബ്ദുള്ള എന്നിവരാണ് പരിക്കേറ്റു ചികിത്സയിൽ കഴിയുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആക്രമണത്തിന് പിന്നാലെ, നാട്ടുകാർ ചേർന്ന് പന്നിയെ പിടികൂടി.

വിവരമറിഞ്ഞ് എടവണ്ണ പോലീസും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണപ്പെട്ട ഫാത്തിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജനവാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments