Flash News

6/recent/ticker-posts

സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണം; റിയാദിൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്

Views


​റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും കിഴക്കൻ പ്രവിശ്യയിലെ പ്രധാന അരാംകോ പ്ലാന്റുകളും ഉൾപ്പെടെയുള്ള നിർണായക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ വ്യാപക ആക്രമണം നടത്തി. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഒരേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആക്രമണം അഴിച്ചുവിട്ടത്.

​പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ പതിച്ച് റിയാദിൽ ഒരു കുഞ്ഞുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായും, നഗരത്തിൽ പതിനഞ്ചോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദഹ്റാനിലെ സൗദി അരാംകോ പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിനിടയിൽ ഓഫീസ് ഭാഗത്ത് ചെറിയ തോതിൽ തീപിടുത്തമുണ്ടായി.

​റിയാദിന് പുറമെ ദഹ്റാൻ, അൽ അഹ്സ, വാദി ദവാസിർ, സുലൈയിൽ തുടങ്ങിയ പട്ടണങ്ങളിലും ഹൂതികളുടെ ആക്രമണശ്രമങ്ങളെ സൗദി വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചു. ജനവാസ മേഖലകൾക്ക് മേൽ പതിച്ച അവശിഷ്ടങ്ങൾ കാരണം വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമപാതകളിലും വിമാന സർവീസുകളിലും തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്.



Post a Comment

0 Comments