Flash News

6/recent/ticker-posts

ആഹ്ലാദയാത്ര ദുരന്തയാത്രയായി; മുഖ്യമന്ത്രിയുടെ പുരസ്കാരം വാങ്ങി മടങ്ങുന്നതിനിടെ അപകടം: തിരൂരങ്ങാടി സ്വദേശിനി മരിച്ചു

Views


വെന്നിയൂർ: മകൾക്ക് ലഭിച്ച മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ തിരൂരങ്ങാടി കാച്ചടി സ്വദേശിനി സമീറ (42) മരണപ്പെട്ടു. വെന്നിയൂർ കാച്ചടി സ്വദേശി ആങ്ങട്ട് ശിഹാബിന്റെ ഭാര്യയാണ് സമീറ.

​കഴിഞ്ഞ ദിവസം വൈകുന്നേരം കൊച്ചി അരൂരിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ സമീറയെ എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

​വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും മകൾ അവാർഡ് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിധി ദുരന്തത്തിന്റെ രൂപത്തിലെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു.

ഖബറടക്കം ഇന്ന് രാത്രി:

മയ്യത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് രാത്രി തറാവീഹ് നിസ്കാരത്തിന് ശേഷം (9:30 PM) കരുമ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



Post a Comment

0 Comments