Flash News

6/recent/ticker-posts

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം

Views
പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു കുട്ടികളുമായി കുളിക്കാൻ ഇറങ്ങിയ തിരുരങ്ങാടി സ്വദേശി ഒഴുക്കിൽ പെട്ട് മരിച്ചത്.
 
തിരുരങ്ങാടി പതിനാറുങ്ങുൽ വടക്കേ മമ്പുറം സ്വദേശി പാലത്ത് പറങ്ങോടത്ത് അബ്ദുള്ള(48) എന്നവരാണ് മരണപ്പെട്ടത്.
 നാട്ടുകാരും, കുറ്റിപ്പുറം പോലീസും ചേർന്ന് കരയിലെത്തിച്ച മൃതദേഹം പൊന്നാനി സ്ക്വാഡ് 54 ആംബുലൻസ് പ്രവർത്തകർ തിരൂർ ജില്ലാ ആശുപ്രത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments