Flash News

6/recent/ticker-posts

ചെന്നൈയിൽ വാഹന അപകടം: വേങ്ങര കുറ്റൂർ സ്വദേശി മരിച്ചു

Views


വേങ്ങര: ചെന്നൈയിലുണ്ടായ വാഹന അപകടത്തിൽ മലപ്പുറം കുറ്റൂർ മാടംചിന സ്വദേശി മരണപ്പെട്ടു. മാടംചിന സ്വദേശി പൂവഞ്ചേരി അബൂബക്കർ കാക്ക ആണ് തിരുവള്ളൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

​ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ അഞ്ച് മണിയോടെ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം ഇപ്പോൾ തിരുവള്ളൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

​അപകടവിവരമറിഞ്ഞ് ചെന്നൈയിലുള്ള സഹോദരപുത്രൻ ഗഫൂർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം എത്തിയതിനുശേഷം മാത്രമെ ഇൻക്വസ്റ്റ് നടപടികൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് ബന്ധുക്കൾ അറിയിച്ചു.



Post a Comment

0 Comments