Flash News

6/recent/ticker-posts

ഗുണ്ടൽപേട്ട് വാഹനാപകടം: കണ്ണീരോടെ നാട്; ബേപ്പൂർ സ്വദേശികളുടെ കബറടക്കം ഇന്ന്

Views
കോഴിക്കോട് : കൊല്ല ഗൽ ദേശീയപാതയിൽ ഗുണ്ടൽപേട്ടിന് സമീപം
കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബേപ്പൂർ സ്വദേശികളുടെ കബറടക്കം ഇന്ന് നടക്കും. കാർ യാത്രക്കാരായ ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടം റോഡിൽ അസ്മാസിൽ പി കെ മുഹമ്മദ് അജീർ (37), സഹോദരി ആയിശ നൂറി (40), ആയിഷയുടെ മക്കളായ നുഹാ മുബാറക്ക് (18), നഹിയാൻ മുബാറക്ക് (9) എന്നിവരാണ് മരിച്ചത്.

പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ നടുവട്ടം ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ പൊതു ദർശനത്തിന് വയ്ക്കും. 11 മണിയോടെ നടുവട്ടം ജുമാഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരവും തുടർന്ന് ഖബറടക്കവും നടക്കും.അരക്കിണറിൽ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക്മടങ്ങുന്നതിനിടെയായിരുന്നു ദാരുണാപകടം.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാത 766 ഗുണ്ടൽപേട്ടന് ഒരു കിലോമീറ്റർ മുമ്പ് മല്ലയനപുര ഗേറ്റിലാണ് അപകടം. എതിർ ദിശയിൽ വന്ന മണൽ കയറ്റിയ ലോറി കാറിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

അജീറും ആയിശയും സംഭവസ്ഥലത്ത് വച്ചും നൂഹ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നഹിയാൻ രാത്രി പത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.

മുഹമ്മദ് അജീർപത്തുവർഷത്തിലേറെയായി ബംഗളൂരുവിലെ വിദ്യാരണ്യപുര ആതിഥ്യ നഗറിലാണ് താമസം. ആയിഷ ബംഗളൂരുവിൽ കോളേജ് അധ്യാപികയാണ്.അജീറിന്റെ ഭാര്യ ഷഹന. മക്ക : അയാൻ, അഹിയാൻ.ആയിഷയുടെ ഭർത്താവ് ജാഫർ കോട്ടക്കൽ. മറ്റൊരു മകൾ ഹനാ മുബാറക്ക്.



Post a Comment

0 Comments