Flash News

6/recent/ticker-posts

വിഷുക്കണി ഇനി 'റെഡിമെയ്ഡ്'! വിപണി കീഴടക്കി വിഷു കിറ്റുകൾ

Views
മലപ്പുറം : കണി കാണാൻ ഇനി കൊന്നപ്പൂവും കണിവെള്ളരിയും തേടി അലയേണ്ട. വിപണിയിൽ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ് 'റെഡിമെയ്ഡ് വിഷുക്കണി കിറ്റ്'. സൂപ്പർ മാർക്കറ്റുകൾ മുതൽ ഇൻസ്റ്റാഗ്രാമിലെ ചെറുകിട സംരംഭകർ വരെ ഈ 'വിഷുക്കണി ബിസിനസിൽ' സജീവമാണ്. 500 രൂപ മുതൽ 5000 രൂപ വരെയാണ് വില. നഗരവാസികൾക്ക് കൊന്നപ്പൂവടക്കം കിട്ടാൻ ബുദ്ധിമുട്ടായതിനാൽ പലരും കിറ്റിനെ ആശ്രയിക്കുന്നു. ഓൺലൈൻ ബുക്കിംഗിലാണ് പലർക്കും പ്രിയം. പ്ലാസ്റ്റിക് കണിക്കൊന്നയടങ്ങിയ കിറ്റുകൾക്കും ആവശ്യക്കാരുണ്ട്. വീണ്ടും ഉപയോഗിക്കാം.

കിറ്റ് മൂന്ന് തരം

ബേസിക് : കൊന്നപ്പൂവ്, കണിവെള്ളരി, മാമ്പഴം, കസവുമുണ്ട്, കൃഷ്ണ വിഗ്രഹം.

പ്രീമിയം : പിച്ചളയിൽ തീർത്ത നിലവിളക്ക്, വാൽക്കണ്ണാടി, അഷ്ടമംഗല്യം, ഓട്ടുരുളി.

സദ്യ കിറ്റ്: പായസം മിക്സ് മുതൽ വിഷുക്കട്ടയുണ്ടാക്കാനുള്ള സാധനങ്ങൾ വരെ

പണ്ട് കണിയൊരുക്കുകയെന്നത് വെറും ചടങ്ങല്ല. കണി കാണുന്നതിനേക്കാൾ സന്തോഷമായിരുന്നു. കാലം മാറുമ്പോൾ എല്ലാം മാറണമല്ലോ. ഇന്ന് പണം കൊടുത്താൽ എല്ലാം വീട്ടിലെത്തും. എങ്കിലും പറമ്പിലെ കൊന്നപ്പൂ പൊട്ടിച്ച് കണിയൊരുക്കുന്ന സുഖം പെട്ടിക്കുള്ളിലില്ലല്ലോ..



Post a Comment

0 Comments